തിരുവനന്തപുരം: നിർമ്മാണ പ്രവർത്തനങ്ങളും അറ്രകുറ്രപ്പണികളും നടക്കുന്നിടത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലാരിവട്ടത്ത് മെട്രോ സ്റ്രേഷന് സമീപം റോഡിൽ പൈപ്പ് പൊട്ടിയുണ്ടായ കുഴിയിൽ വീണ യുവാവ് മാഹനമിടിച്ച് മരിച്ച സംഭവത്തെ തുടർന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. നമ്മുടെ നാട്ടിൽ ഇത്തരം കാര്യങ്ങളിൽ കൃത്യമായ പ്രോട്ടോക്കോൾ പാലിക്കുന്നില്ല. ഏത് വകുപ്പിന്റെ ഉത്തരാവാദിത്വമെന്നതല്ല കാര്യം. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടൽ ഉണ്ടാകും- മുഖ്യമന്ത്രി പറഞ്ഞു.