keltron

തിരുവനന്തപുരം: കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. വെബ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്‌ജെറ്റ് ടെക്‌നോളജീസ്, ഡിജിറ്റൽ മീഡിയ ഡിസൈൻ ആൻഡ് ആനിമേഷൻ ഫിലിം മേക്കിംഗ്, ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ, റീറ്റെയിൽ ആൻഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്കും അഡ്മിഷൻ ആരംഭിച്ചു. ഫോൺ: 9188665545.

കൺസ്ട്രക്ഷൻ സെക്ടറുകളിൽ എം.ഇ.പി, എച്ച്.വി.എ.സി, ഇലക്ട്രിക്കൽ ഡിസൈനിംഗ് തുടങ്ങിയ മേഖലയിൽ മൂന്ന് മാസം ദൈർഘ്യമുള്ള വിവിധ അഡ്വാൻസ്ഡ് സ്‌കിൽ ഡെവലപ്‌മെന്റ് സർട്ടിഫിക്കേഷൻ കോഴ്‌സുകളിലേക്കും അപേക്ഷിക്കണം. ബിടെക്/ഡിപ്ലോമ പാസായവർക്കും വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. അപേക്ഷാഫോറത്തിനും മറ്റു വിശദവിവരങ്ങൾക്കും കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഹെൽപ് ലൈൻ: 7594041188, വെബ്‌സൈറ്റ്: ksg.keltron.in.