തിരുവനന്തപുരം: ചലച്ചിത്രമേളയുടെ അവസാനദിനത്തിൽ അഞ്ച് മലയാളചിത്രങ്ങളടക്കം 28 ചിത്രങ്ങൾ പ്രദർശിപ്പിക്കും.ലിജോ ജോസ് പെല്ലിശേരിയുടെ 'ജെല്ലിക്കെട്ട്',സീസർ ഡിയാസിന്റെ 'ഔർ മദേഴ്സ്',റാഹത് കസ്‌മിയുടെ 'ദി ക്വിൽറ്റ്' എന്നീ ചിത്രങ്ങൾ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കും. ഹൈനൂർ പൽമാസൺന്റെ 'എ വൈറ്റ് വൈറ്റ് ഡേ', പെമ സെഡന്റെ 'ബലൂൺ',ഫാറ്റി അകിൻന്റെ 'ദി ഗോൾഡൻ ഗ്ലോവ്' തുടങ്ങി 14 ചിത്രങ്ങൾ ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഷരീഫിന്റെ 'കാന്തൻ ദി ലവർ ഒഫ് കളർ', അനുരാജ് മനോഹറിന്റെ 'ഇഷ്‌ക്' ആഷിഖ് അബുവിന്റെ 'വൈറസ്' തുടങ്ങിയ മലയാളം ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടാകും.