pepper

തിരുവനന്തപുരം : കുരുമുളകിന്റെ നഷ്‌ട പ്രൗഢി വീണ്ടെടുക്കാൻ സുഗന്ധവിള വികസന പദ്ധതിയുമായി സംസ്ഥാന കൃഷി വകുപ്പ്. ജാതി, ഗ്രാമ്പു, ഇഞ്ചി,മഞ്ഞൾ എന്നിവയെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലോക കുരുമുളക് വിപണി അടക്കിവാണ ഇന്ത്യക്ക് ഇന്ന് മൂന്നാം സ്ഥാനം മാത്രമേയുള്ളൂ. വിയറ്റ്നാമും ഇന്തോനേഷ്യയും ഉല്പാദനത്തിൽ മുന്നിലെത്തി. ഒന്നാം സ്ഥാനം തിരിച്ചുപിടിക്കലാണ് സർക്കാർ ലക്ഷ്യം.

കുരുമുളക് തോട്ടങ്ങളുടെ പുനരുജ്ജീവനം, കൃഷി വ്യാപനം എന്നിവയ്ക്കാണ് പുതിയ പദ്ധതിയിൽ പ്രാമുഖ്യം.

250 ലക്ഷം

നടപ്പുസാമ്പത്തിക വർഷം ഹെക്ടറിന് പതിനായിരം രൂപ വീതം ധനസഹായം നൽകി 2500 ഹെക്ടർ തോട്ടങ്ങളിൽ നശിച്ചുപോയ കുരുമുളക് വള്ളികൾക്ക് പകരം പുതിയവ വച്ചുപിടിപ്പിക്കുന്നതിനും വളപ്രയോഗത്തിനും കീടനിയന്ത്രണത്തിനുമായി 250 ലക്ഷം പദ്ധതിയിൽ വകയിരുത്തി.

175 കോടി
ഹെക്ടറിന് 20,000 രൂപ വീതം നൽകി 875 ഹെക്ടറിൽ കൂടി കൃഷി വ്യാപിപ്പിക്കും. 175 കോടി വകയിരുത്തി.

500 കോടി

ഇടുക്കിയിൽ 4000 ഹെക്ടറിൽ കൂടി കുരുമുളക് എത്തിക്കാൻ 500 കോടി രൂപ.
ഇടുക്കി ജില്ലയിൽ ദ്രുതവാട്ട രോഗ പ്രതിരോധത്തിന് ഹെക്ടറിന് പതിനായിരം രൂപ വീതം ധനസഹായം നല്കാൻ 175 ലക്ഷം രൂപ

കുരുമുളക് ഉത്പാദനം ഇങ്ങനെ

വിയറ്റ്നാം- 85000 ടൺ
ഇന്തോനേഷ്യ- 67000 ടൺ
ഇന്ത്യ- 65000 ടൺ
ബ്രസീൽ- 35000 ടൺ
മലേഷ്യ- 22000 ടൺ
ശ്രീലങ്ക - 12750 ടൺ