udf

തിരുവനന്തപുരം: കേരളം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് യു.ഡി.എഫ് തയ്യാറാക്കിയ ധവളപത്രം ഇന്ന് രാവിലെ 10 ന് കന്റോൺമെന്റ് ഹൗസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകാശനംചെയ്യും.
എൽ.ഡി.എഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയും ധൂർത്തും മൂലം തകർന്നിരിക്കുന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടുന്ന ധവളപത്രം വി.ഡി. സതീശൻ എം.എൽ.എ കൺവീനറായ യു.ഡി.എഫ് സമിതിയാണ് തയ്യാറാക്കിയത്. എം.എൽ.എ മാരായ കെ.എസ്. ശബരീനാഥൻ, കെ.എൻ.എ. ഖാദർ, എം.ഉമ്മർ, മോൻസ് ജോസഫ്, ഡോ.എൻ. ജയരാജ്, അനൂപ് ജേക്കബ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.