പാറശാല: 600 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ പളുകൽ നിർമ്മൽ കൃഷ്ണ ചിട്ടി ഫണ്ടിലെ തട്ടിപ്പിനെതിരെയുള്ള കേസിൽ നിക്ഷേപകർക്കായുള്ള അദാലത്ത് നാളെ രാവിലെ 10 ന് മധുര ജില്ലാ കോടതിയിൽ നടക്കും. നോട്ട് നിരോധനത്തിന്റെ കാരണം പറഞ്ഞ് 2017 സെപ്തംബർ 7 ന് ആണ് ചിട്ടി ഫണ്ടുടമയുൾപ്പെടെയുള്ള 21 പേരടങ്ങുന്ന ഡയറക്ടർ ബോർഡ് അംഗങ്ങൾ നിക്ഷേപകരോട് കോടതി മുഖേന തുക ഈടാക്കണമെന്ന അറിയിപ്പ് സ്ഥാപനത്തിന് മുന്നിൽ പ്രദർശിപ്പിച്ച ശേഷം മുങ്ങിയത്.
തുർന്ന് കേരളത്തിലും തമിഴ്നാട്ടിലുമായിട്ടുള്ള നിക്ഷേപകർ മധുര ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു. . നാളെ നടക്കുന്ന അദാലത്തിൽ പങ്കെടുക്കുന്നതിനായി പരാതിക്കാരായ 8728 -ൽ ആർക്കും തന്നെ അറിയിപ്പുകൾ ലഭിച്ചിട്ടില്ലെങ്കിലും പങ്കെടുക്കാം.
നിർമ്മൽ കൃഷ്ണ സ്ഥാപനങ്ങളിൽ നിന്നും കണ്ടെടുത്ത സ്വർണാഭരണൾ ലേലം ചെയ്തുകിട്ടിയ ഒന്നര കോടിയോളം രൂപ പൊലീസ് കോടതിക്ക് കൈമാറിയിട്ടുണ്ട്.