ആര്യനാട്:മീനാങ്കൽ ഗവൺമെന്റ് ട്രൈബൽ എച്ച്.എസിൽ പാമ്പുകളെക്കുറിച്ചും പ്ലാസ്റ്റിക്കിനെക്കുറിച്ചും ബോധവത്കരണ ക്ലാസ് നടന്നു.വാവ സുരേഷ്, വിതുര താലൂക്ക് ആശുപത്രി ശിശുരോഗ വിദദ്ധൻ അഞ്ജു കൺമണി എന്നിവരാണ് ക്ലാസ് നയിച്ചത്.പി.ടി.എ വൈസ് പ്രസിഡന്റ് ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ബി.പ്രദീപ് കുമാർ,ഫോറസ്റ്റ് ഉദ്യോഗസ്ഥരായ വിനിത,ബിനുകുമാർ,നിഷ,പി.ടി.എ പ്രസിഡന്റ് വി.ബിനുകുമാർ,എസ്.എം.സി. ബി.ചെയർമാൻ സജുകുമാർ,വികസന സമിതി കൺവീനർ ബി.മനോഹരൻ,സ്റ്റാഫ് സെക്രട്ടറി ജ്യോതി എന്നിവർ സംസാരിച്ചു.