v

കടയ്ക്കാവൂർ:: നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പാലാംകോണം തൊപ്പിച്ചന്ത ഗുരുനാഗപ്പൻ കാവിന് സമീപം ഉഷസിൽ അനിൽ കുമാറിൻെറ മകൻ വിഷ്ണു (24) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെ ആലംകോട് തൊട്ടിക്കല്ലിലാണ് അപകടം . ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.