വിൻഡീസിനെതിരായ പരമ്പരയിലെ അതിഗംഭീര പ്രകടനത്തിലൂടെ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി ഐ.സി.സി ട്വന്റി 20 ബാറ്റ്‌സ്മാൻ റാങ്കിംഗിൽ ആദ്യ പത്ത് സ്ഥാനത്തിനുള്ളിലെത്തി. 5 പടവുകൾ കയറിയാണ് കൊഹ്‌ലി 10-ാം റാങ്കിലെത്തിയത്.
1
ടെസ്റ്റ് , ഏകദിന ബാറ്റിംഗ് റാങ്കിംഗുകളിൽ ഒന്നാംസ്ഥാനക്കാരനാണ് കൊഹ്‌ലി
6
മുംബയ് ട്വന്റി 20 യിൽ അർദ്ധ സെഞ്ച്വറി നേടിയ കെ.എൽ. രാഹുൽ മൂന്ന് പടവുകൾ കയറി ആറാം സ്ഥാനത്തെത്തി.
9
ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മ ഒൻപതാം റാങ്കിലുണ്ട്.
0
ബൗളർമാരുടെ റാങ്ക് പട്ടികയിലും ആൾ റൗണ്ടർമാരുടെ പട്ടികയിലും ആദ്യ പത്ത് സ്ഥാനത്തിനുള്ളിൽ ഇന്ത്യൻ താരങ്ങൾ ആരുമില്ല.
5
ട്വന്റി 20 യിൽ ടീം റാങ്കിംഗിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. പാകിസ്ഥാനാണ് ഒന്നാം റാങ്കിൽ. ആസ്ട്രേലിയ, ഇംഗ്ളണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരാണ് ഇന്ത്യയ്ക്ക് മുകളിലേക്ക് .ടെസ്റ്റിൽ ഒന്നാംറാങ്കിലും ഏകദിനത്തിൽ രണ്ടാം റാങ്കിലുമാണ് ഇന്ത്യ.
ഗാംഗുലിയുടെ അഭിനന്ദനം
വിൻഡീസിനെതിരായ ട്വന്റി 20 പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബി.സി.സി.ഐ പ്രസിഡന്റും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി അഭിനന്ദിച്ചു. ഭയരഹിതമായ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് വിജയം നൽകിയതെന്ന് ഗാംഗുലി പറഞ്ഞു.
ടീമിനകത്തും പുറത്തുമായി നിൽക്കേണ്ടിവന്നത് സമ്മർദ്ദത്തിലാക്കിയിരുന്നു. വിൻഡീസിനെതിരായ പരമ്പര കഴിഞ്ഞതോടെ ആ ടെൻഷൻ ഇല്ലാതായി.
കെ.എൽ. രാഹുൽ
വാങ്കഡെയിലെ എന്റെ ഇന്നിംഗ്സ്
അനുഷ്‌കയ്ക്ക് വിവാഹ വാർഷികത്തിനുള്ള സ്പെഷ്യൽ ഗിഫ്റ്റായിരുന്നു
വിരാട് കൊഹ്‌ലി
റൺവേട്ടയിൽ
രോഹിതും വിരാടും
ടൈ ആയി
അന്താരാഷ്ട്ര ട്വന്റി 20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് ഇന്ത്യൻ താരങ്ങളായ വിരാട് കൊഹ്‌ലിയും രോഹിത് ശർമ്മയുമാണ്.
വാങ്കഡെയിൽ വിൻഡീസിനെതിരായ അവസാന മത്സരത്തിന് ഇറങ്ങുമ്പോൾ റൺ വേട്ടയിൽ രോഹിതിനെക്കാൾ ഒരു റൺസ് മുന്നിലായിരുന്നു കൊഹ്‌ലി.
അവസാന ട്വന്റി 20 യിൽ രോഹിത് 71 റൺസടിച്ചു. കൊഹ്‌ലി 70 ഉം ഇതോടെ ഇരുവരും ടൈ ആയി.
2633
റൺസാണ് വിരാടും രോഹിതും നേടിയിരിക്കുന്നത്.
75 മത്സരങ്ങളിൽ നിന്നാണ് (70 ഇന്നിംഗ്സ്) കൊഹ്‌ലി 2633 റൺസടിച്ചിരിക്കുന്നത്. രോഹിത് 104 മത്സരങ്ങളിൽ (96 ഇന്നിംഗ്സ്) നിന്നും
രോഹിത് , ലാലിഗ ബ്രാൻഡ് അംബാസഡർ
മുംബയ് : സ്പാനിഷ് ലാലിഗ ഫുട്ബാളിന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് താരം രോഹിത് ശർമ്മ. ആഗോളതലത്തിൽ ഫുട്ബാളറല്ലാത്ത ഒരാളെ സ്പാനിഷ് ഫുട്ബാൾ ലീഗിന്റെ അംബാസഡറായി നിയമിക്കുന്നത് ഇതാദ്യമാണ്.
ഇന്ത്യയിൽ ലാലിഗയ്ക്ക് മാർക്കറ്റ് സൃഷ്ടിക്കാനാണ് സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ രോഹിതിനെ ബ്രാൻഡ് അംബാസഡറാക്കിയിരിക്കുന്നത്. 2017 മുതൽ ഇന്ത്യൻ കാണികളെ ആകർഷിക്കാൻ ലാലിഗ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞവർഷം മുതൽ ഇന്ത്യയിൽ ലാലിഗ മത്സരങ്ങളുടെ സൗജന്യ ഫേസ്ബുക്ക് ലൈവ് നൽകുന്നുണ്ട്.
ഫുട്ബാളിൽ ഇന്ത്യ ഉറങ്ങിക്കിടക്കുന്ന രാക്ഷസന്മാരാണെന്നും ലാലിഗയുടെ സ്വാധീന ഫലമായി പുതിയ ഉണർവുണ്ടാകുമെന്നും രോഹിത് പറഞ്ഞു.