sud

കാട്ടാക്കട: നെയ്യാറിന് കുറുകേയുള്ള കീഴാറൂർ, നെയ്യാർഡാം പാലങ്ങൾ മന്ത്രി ജി. സുധാകരൻ ഉദ്‌ഘാടനം ചെയ്തു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കീഴാറൂർ കടവിൽ എം.എൽ.എമാരായ ഐ.ബി. സതീഷ് ,സി.കെ. ഹരീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജി. സ്റ്റീഫൻ, കെ. അനിൽകുമാർ, പഞ്ചായത്തംഗം എം.ആർ. സുനിൽ കുമാർ, പൊതുമരാമത്ത് ചീഫ് എഞ്ചിനീയർ എസ്. മനോമോഹൻ, സൂപ്രണ്ടിംഗ് എഞ്ചിനീയർ എൻ. ബിന്ദു, ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

നെയ്യാർഡാമിൽ നടന്ന ചടങ്ങിൽ കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ. അജിത, മരാമത്ത് ചീഫ് എൻജിനീയർ മനോമോഹൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ദീപ ഓമനക്കുട്ടൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ശ്യാംലാൽ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.