തിരുവനന്തപുരം : ലോർഡ്സ് ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുകയോ ട്രാഫിക് ഉദ്യോഗസ്ഥന്മാരെ നിയമിക്കുകയോ ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആർ.എസ്.പി. കഴക്കൂട്ടം മണ്ഡലം സെക്രട്ടറി കരിക്കകം സുരേഷ് ഇന്ന് രാവിലെ 10ന് ഉപവസിക്കും. ഉപവാസ സമരത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും.