വർക്കല :വർണ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളുടെ പൊതുയോഗവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും കണ്വാശ്രമം വർണ ഹൗസിൽ നടന്നു.പ്രസിഡന്റായി എം.അബ്ദുൾ കലാമിനെയും ജനറൽ സെക്രട്ടറിയായി കായിക്കര വി.റജിയേയും ട്രഷററായി ജോഹട്ടഷ്,വൈസ് പ്രസിഡന്റ് എം.ജയപ്രസാദ്,ജോയിന്റ് സെക്രട്ടറിമാരായി ആർ.സുനിൽകുമാർ,ശ്യാമപ്രസാദിനെയും ഫെസിലിറ്റി മെയിന്റനൻസിലേക്ക് സാബു സിദ്ധാർത്ഥനേയും അഡ്മിൻ സെക്രട്ടറിയായി ശങ്കറിനേയും ചാരിറ്റി ആർട്ട് സെക്രട്ടറിയായി ഗിരി ആരാധ്യയെയും തിരഞ്ഞെടുത്തു.വർണ അംഗങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ട് പൊതു സമൂഹത്തിനായി ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ യോഗത്തിൽ വച്ച് വിഭാവന ചെയ്യുകയുണ്ടായതായി നിയുക്ത ഭരണസമിതി അറിയിച്ചു.