തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റിന് ഇന്നലെ തുടക്കമായി. പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ കൊല്ലം എസ്.എൻ വനിതാ കോളേജിലെ അന്ന റോബിൻ സ്വർണം നേടി. പുരുഷൻമാരുടെ 1500 മീറ്ററിൽ മാർ ഇവാനിയോസിലെ അലൻ ജോസിനാണ് സ്വർണം . ഹാഫ് മാരത്തോണിൽ മാർ ഇവാനിയോസിലെ മനോജ് ആർ.എസും, അഞ്ചൽ സെന്റ് ജോൺസിലെ അപർണ പ്രസാദും ഒന്നാമതെത്തി.