വെഞ്ഞാറമൂട്: പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പരപ്പാറമുകൾ എസ്.കെ.വി.എൽ.പി സ്കൂളിൽ സമ്പൂർണ ക്ലാസ് ലൈബ്രറി, ഹൈടെക് ക്ലാസ് മുറികൾ, ശിശു സൗഹൃദ ടോയ്ലെറ്റ് എന്നിവ വിദ്യാർത്ഥികൾക്കായി തുറന്ന് നൽകി. സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സമ്പൂർണ ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം ഡി.കെ.മുരളി എം.എൽ.എയും, ഹൈടെക് ഉപകരണങ്ങളുടെ ഉദ്ഘാടനം വാമനപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജയും, ശിശു സൗഹൃദ ടോയ്ലെറ്റുകളുടെ ഉദ്ഘാടനം പഞ്ചായത്ത് അംഗം ബി.ജയകുമാറും നിർവഹിച്ചു. വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ദേവദാസ് അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ ഉപജില്ലാ ഗണിത ശാസ്ത്ര പ്രവൃത്തിപരിചയമേളയിലും കലോത്സവത്തിലും വിജയികളായ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ എസ്.എം.സി കൺവീനർ രഘുനാഥ ജോത്സ്യർ വിതരണം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലെനിൻ, ഗ്രാമ പഞ്ചായത്ത് അംഗം രാജീവ് പി.നായർ, നെല്ലനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു അരുൺ കുമാർ പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജെ.സിന്ധു, പാലോട് ബി.പി.ഒ ബിച്ചു.കെ.എൽ, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ, കവി കുടിയേല ശ്രീകുമാർ , ആർ.രാജേഷ് കുമാർ, ഹെഡ്മാസ്റ്റർ ആർ.അജിത്കുമാർ, സി.കെ.സന്തോഷ് കുമാർ, ആർച്ച പ്രസാദ് എന്നിവർ പങ്കെടുത്തു.