കല്ലമ്പലം: ആനകുന്നം കലാപോഷിണി വായനശാലയിൽ ഇന്ന് വൈകിട്ട് 5ന് ശാസ്ത്ര സെമിനാർ നടക്കും.
' മനുഷ്യനും ബഹിരാകാശവും' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ഐ.എസ്.ആർ.ഒ ഡയറക്ടർ ഡോ. ജയപ്രകാശ് വിഷയാവതരണം നടത്തും. ബഹിരാകാശ പദ്ധതിയായ ചന്ദ്രയാൻ 2ൽ പ്രോജക്ട് ഡയറക്ടറായി പ്രവർത്തിച്ച ഡോ. ജയപ്രകാശിനെ വി. ജോയി എം.എൽ.എ അനുമോദിക്കും.