തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമം തടയുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന സമീപനത്തിൽ പ്രതിഷേധിച്ച് മനുഷ്യാവകാശസംരക്ഷണസമിതി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് അശോകൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ഷാജു, വർക്കല കഹാർ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, മാത്യുസ് ജേക്കബ്, പാളയം ഉദയൻ, പ്രമീള തച്ചമ്പാറ, ശശാങ്കൻ കടവിള, ചപ്പാത്ത് രാജൻ, ലീല കൊല്ലം, വിഗേഷ് അഷ്റഫ്, ഷാബു ഗോപിനാഥ്, ബാബു സുബൈർ, സണ്ണി, ബഷീർ, കെ. അംബിക, കെ. വാസന്തി, ഗിരിജ ഒ. വാവച്ചി കൊല്ലം തുടങ്ങിയവർ സംസാരിച്ചു.