gk

1. ജോസഫ് ഗീബൽസ് ആരുടെ പ്രചാരണ മന്ത്രിയായിരുന്നു?

ഹിറ്റ്‌ലർ

2. എ.ഡി. 800 മുതൽ 1102 വരെ കേരളത്തിൽ ഭരണം നടത്തിയ കുലശേഖര രാജാക്കന്മാരുടെ തലസ്ഥാനം?

മഹോദയപുരം

3. 'ഫ്രാൻസിസ് ഇട്ടിക്കോര" എന്ന മലയാള നോവൽ രചിച്ചത്?

ടി.ഡി. രാമകൃഷ്ണൻ

4. ഡൽഹിയിലെ ആദ്യത്തെ വനിതാ മേയർ?

അരുണാ ആസഫ് അലി

5. മോൾദിനമായി ആചരിക്കുന്നത്?

ഒക്ടോബർ 23

6. പ്ളേയിംഗ് ഇറ്റ് മൈ വേ ആരുടെ ആത്മകഥയാണ്?

സച്ചിൻ ടെൻഡുൽക്കർ

7. ബി.എം.ഡബ്ളിയു. കാർ നിർമ്മിക്കുന്ന രാജ്യം?

ജർമ്മനി

8. റോമൻ സൗന്ദര്യദേവതയായ വീനസിന്റെ പേരിൽ അറിയപ്പെടുന്ന ഗ്രഹം?

ശുക്രൻ

9. 'വിദ്യാധിരാജൻ" എന്നറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികൾ

10. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം?

വത്തിക്കാൻ സിറ്റി

11. ഗീതാഞ്ജലി എക്സ്‌പ്രസ് ഏത് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?

കൊൽക്കത്ത - മുംബയ്

12. അച്ഛൻ നൽകിയ സ്വപ്നങ്ങൾ ആരുടെ ഓർമ്മക്കുറിപ്പുകളാണ്?

ബരാക് ഒബാമ

13. പശ്ചിമഘട്ടം എത്ര സംസ്ഥാനങ്ങളിലായി വ്യാപിച്ചിരിക്കുന്നു?

ആറ്

14. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ വാർത്താപത്രികയുടെ പേര്?

എഴുത്തോല

15. ചലച്ചിത്ര നിരൂപകനായിരുന്ന കോഴിക്കോടന്റെ യഥാർത്ഥ പേര്?

കെ. അപ്പുക്കുട്ടൻനായർ

16. പേർഷ്യ എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാജ്യം?

ഇറാൻ

17. ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ബാങ്ക്?

ബാങ്ക് ഒഫ് ഹിന്ദുസ്ഥാൻ

18. ഓസോൺ ശോഷണത്തിന് കാരണമാകുന്ന നിരവധി ഉത്പന്നങ്ങളെ ഘട്ടം ഘട്ടമായി നിരോധിക്കുന്നതിനായുള്ള അന്താരാഷ്ട്ര ഉടമ്പടി?

മോണ്ട്രിയൽ പ്രോട്ടോക്കോൾ

19. അക്‌ബർ നടപ്പാക്കിയ ഭൂനികുതി സമ്പ്രദായം?

സാബ്‌തി

20. ബീമർ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്?

ക്രിക്കറ്റ്.