തിരുവനന്തപുരം: ഇംഗ്ളീഷ് ക്ളേ ഫാക്ടറി തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികളും കുടുംബങ്ങളും ചേർന്ന് ഫാക്ടറി ഗേറ്റിൽ നടത്തിയ കൂട്ടധർണ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു. പ്രശ്‌നം പരിഹരിക്കാനുള്ള ലേബർ കമ്മിഷണറുടെ നീക്കങ്ങളോട് മാനേജ്മെന്റ് സഹകരിക്കുന്നില്ല. പ്രശ്‌നത്തിൽ തൊഴിൽ മന്ത്രി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.