തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഒാർഗനൈസേഷൻ സമാഹരിച്ച തുകയുടെ മൂന്നാംഗഡുവായ അഞ്ച് ലക്ഷം രൂപ ജനറൽ സെക്രട്ടറി പി.എ. മുഹമ്മദ് അഷ്റഫ് മുഖ്യമന്ത്രിക്ക് കൈമാറി. പ്രസിഡന്റ് കെ. ജോൺ, വഞ്ചിയൂർ ഗോപാലകൃഷ്ണൻ, എം. നടരാജനാശാരി തുടങ്ങിയവർ പങ്കെടുത്തു. ആദ്യഗഡുവായി മൂന്ന് ലക്ഷവും രണ്ടാം ഗഡുവായി 40 ലക്ഷവും സംഘടന നേരത്തെ കൈമാറിയിരുന്നു.