ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ നിന്നും വിധവാ പെൻഷനും അവിവാഹിത പെൻഷനും കൈപ്പറ്റുന്ന ഗുണഭോക്താക്കൾ പുനർ വിവാഹം ചെയ്‌തിട്ടില്ലെന്ന സർട്ടിഫിക്കറ്റ് / വിധവ സർട്ടിഫിക്കറ്റ് ഹാജരാക്കണം. തൊഴിൽ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ 31നകം ആധാർ / ബാങ്ക് പാസ്ബുക്കിന്റെ കോപ്പി പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.