തിരുവനന്തപുരം: പൊയ്‌കയിൽ ശ്രീകുമാരഗുരുദേവന്റെ ജ്ഞാനോദയപുരം തിരുസമാഗമത്തിന്റെ ശതാബ്ദിആഘോഷം നാളെ തിരുവനന്തപുരം ജ്ഞാനോദയപുരം ശ്രീകുമാർ നഗറിൽ നടക്കും. വൈകിട്ട് ആറിന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. രാവിലെ കൊടിയേറ്റ്, അടിമസ്‌മാരക സ്‌തംഭത്തിൽ പുഷ്‌പാർച്ചന, ജ്ഞാനാംബിക ഭവന സമർപ്പണം, ഫോട്ടോ പ്രതിഷ്ഠ, ആത്മീയ യോഗം, അനുഗ്രഹ പ്രഭാഷണം, ഭക്തിഘോഷയാത്ര എന്നിവ ഉണ്ടായിരിക്കും.