തിരുവനന്തപുരം: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജോയിഗ്രേസ് ഉദ്ഘാടനം ചെയ്‌തു. പുതിയ ജില്ലാ ഭാരവാഹികളായി തോപ്പിൽ പ്രശാന്ത് (പ്രസിഡന്റ്), സതീഷ് വസന്ത് (സെക്രട്ടറി), വിജയൻ മണക്കാട് (ട്രഷറർ), ഉണ്ണിക്കൃഷ്ണൻ നായർ, പ്രകാശ് ജോർജ് (വൈസ് പ്രസിഡന്റുമാർ), കോശി ആർ. സത്യൻ, ബൈന മണി (ജോ. സെക്രട്ടറിമാർ), ആർ.വി. മധു (പി.ആർ.ഒ), അനിൽ മണക്കാട്, സജുസത്യൻ, സാബൂസീലി, വിവേകാനന്ദൻ (സംസ്ഥാന കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.