തിരുവനന്തപുരം: റവന്യൂ സംബന്ധമായ പരാതികൾ ഇനി ഒാൺലൈനായി മന്ത്രിക്ക് സമർപ്പിക്കാം. 'മിത്രം' (മിനിസ്റ്രേഴേ്സ് ഇന്ററാക്ടീവ് ട്രാൻസ്പാരന്റ് റിഡ്രസൽ ആൻഡ് അസിസ്റ്റൻസ് മിഷൻ) എന്ന പേരിൽ ഇതിനായി പുതിയ സോഫ്ട്‌വെയർ ജനുവരിയിൽ നിലവിൽ വരും. ലാൻഡ് റവന്യൂ കമ്മിഷറേറ്രിലെ ഐ.ടി വിഭാഗവും സി-ഡിറ്രും ചേർന്നാണ് സോഫ്ട്‌വെയർ തയ്യാറാക്കിയത്. ഇപ്പോൾ ട്രയൽ റൺ നടക്കുകയാണ്.
സോഫ്ട്‌വെയറിലൂടെ അപേക്ഷ നൽകിയാലുടൻ പരാതിക്കാരന് അപേക്ഷാ നമ്പർ സഹിതമുള്ള വിവരങ്ങൾ എസ്.എം.എസായി ലഭിക്കും. ഈ നമ്പർ ഉപയോഗിച്ച് പിന്നീട് അപേക്ഷയുടെ വിവരം അന്വേഷിക്കാം. നിലവിൽ പ്രതിദിനം 250 മുതൽ 300 വരെ പരാതികളാണ് റവന്യൂ മന്ത്രിക്ക് നേരിട്ട് ലഭിക്കുന്നത്. ചില പ്രദേശങ്ങൾ സന്ദർശിക്കുമ്പോഴും പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോഴും പരാതികളുടെ എണ്ണം ഇതിലും കൂടും. ഈ പരാതികൾ അതാത് ജില്ലാകളക്ടർമാർക്കും മറ്ര് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും അയച്ചുകൊടുക്കുകയാണ് പതിവ്. എന്നാൽ ഈ പരാതികൾ പലതും പിന്നീട് വെളിച്ചംപോലും കാണാറില്ല. ഇത്തരത്തിൽ പരാതികൾ വ്യാപകമായതോടെയാണ് സോഫ്ട്‌വെയർ വികസിപ്പിക്കാൻ തീരുമാനിച്ചത്.
പരാതി നൽകുന്നയാൾ 'മിത്രം' വെബ്സൈറ്റിൽ കയറി പേരും ഫോൺനമ്പരും വിലാസവും നൽകണം
തുടർന്ന് എസ്.എം.എസിലൂടെ ഒറ്റത്തവണ പാസ് വേഡ് കിട്ടും.
ഒരു യൂസറിന് എത്ര പരാതി വേണമെങ്കിലും അയയ്ക്കാം. മറ്രൊരാളുടെ പരാതിയും അയയ്ക്കാം.
പരാതി ബന്ധപ്പെട്ട ഓഫീസുകളിലെത്തുമ്പോൾ നിങ്ങൾക്ക് മൊബൈൽ ഫോണിൽ എസ്.എം.എസ് സന്ദേശം ലഭിക്കും.
പരാതിയുടെ സ്റ്റാറ്റസും അറിയാം.
റവന്യൂവകുപ്പിന് ലഭിക്കുന്ന പ്രധാന പരാതികൾ
പട്ടയം ലഭിക്കുന്നില്ല
നികുതി അടയ്ക്കാൻ അനുവദിക്കുന്നില്ല അനധികൃതമായി നിലം നികത്തുന്നു. സർട്ടിഫിക്കറ്രുകൾ കിട്ടാൻ കാലതാമസം വീട്ടീലേക്ക് ചാഞ്ഞു നിൽക്കുന്ന മരം വെട്ടണം ക്വാറി കാരണമുള്ള ബുദ്ധിമുട്ട് ഭൂമി അതിർത്തി സംബന്ധിച്ച പരാതികൾ സർവേ സംബന്ധിച്ച പരാതികൾ
.