നെയ്യാറ്റിൻകര : എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്ന് അമരവിള ദേവികാ ഓഡിറ്റോറിയത്തിൽ നടക്കുന്ന നേതൃത്വപരിശീലന ക്യാമ്പിന് ഒരുക്കങ്ങൾ പൂർത്തിയായി. എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയന്റെ കീഴിലുള്ള 42 ശാഖകളിൽ നിന്നുമായി ശാഖാ പ്രസിഡന്റ്, സെക്രട്ടറി, വനിതാസംഘം ഭാരവാഹികൾ, യൂത്ത്മൂവ്മെന്റ് ഭാരവാഹികൾ ഉൾപ്പെടെ അറുന്നൂറിലേറെപ്പേർ ക്യാമ്പിൽ പങ്കെടുക്കും. നേരത്തേ എത്തുന്ന അംഗങ്ങൾക്ക് വിശ്രമിക്കാനും വാഹനങ്ങൾ പാർക്കു ചെയ്യുവാനും പ്രത്യേക ഒരുക്കങ്ങൾ പൂർത്തിയായി.
രാവിലെ 8.15 ന് പതാക ഉയർത്തൽ, 8.30ന് രജിസ്ട്രേഷൻ. തുടർന്ന് യോഗം കൗസിലർ പി.ടി.മന്മഥൻ വിഷയം അവതരിപ്പിക്കും. 11.45 ന് നടക്കുന്ന സമ്മേളനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് കെ.വി. സൂരജ്കുമാർ അദ്ധ്യക്ഷനായിരിക്കും. യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ സ്വാഗതം പറയും. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് യൂത്ത്മൂവ്മെന്റ് സംഘടനാസന്ദേശം നൽകും. യോഗം അസി. സെക്രട്ടറി കെ.എ. ബാഹുലേയൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. എസ്.കെ. അശോകകുമാർ, സി.കെ. സുരേഷ് കുമാർ, എസ്.എൻ. ട്രസ്റ്റ് ബോർഡ‌് അംഗം വൈ.എസ്. കുമാർ, യൂണിയൻ കൗൺസിലർമാരായ കള്ളിക്കാട് ശ്രീനിവാസൻ, കെ. ഉദയകുമാർ, കുട്ടമല മുകുന്ദൻ, മാരായമുട്ടം സജിത്, മൈലച്ചൽ പ്രകാശ്, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ഇളവനിക്കര എസ്.എൽ. ബിനു, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഉഷാ ശിശുപാലൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ബ്രജേഷ് കുമാർ, ദിലീപ്കുമാർ, ഇടത്തല ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് കിരൺ ചന്ദ്രൻ നന്ദി പറയും. ഉച്ചയ്ക്കുശേഷം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് ശശി സംഘടനാ പ്രവർത്തനങ്ങളെപ്പറ്റി സംസാരിക്കും.