തിരുവനന്തപുരം: ക്രീഡാ ഭാരതി സംസ്ഥാന പ്രതിനിധി സമ്മേളനം ചിറയിൻകീഴ് ശാർക്കരയിൽ ജനുവരി 18, 19 തീയതികളിൽ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് കളരിപ്പയ​റ്റ്, യോഗ, കബഡി, വടംവലി, പഞ്ചഗുസ്‌തി, ചെസ്, മിനി മാരത്തോൺ ഓട്ടം തുടങ്ങിയ മത്സരങ്ങളും കളരി, യോഗ പ്രദർശനവും ഉണ്ടായിരിക്കും. 14 ജില്ലകളിൽ നിന്നായി 400ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ ദേശീയ കാര്യകർത്താക്കൾ, കേന്ദ്രമന്ത്റിമാർ, ദേശീയ കായികതാരങ്ങൾ തുടങ്ങിയവരും പങ്കെടുക്കും. 18ന് രാവിലെ 7ന് ആ​റ്റിങ്ങലിൽ നിന്ന് ശാർക്കരവരെയാണ് മിനി മാരത്തോൺ. 19ന് രാവിലെ 9ന് വിജയിക്കൾക്കുള്ള സമ്മാനദാനവും കായിക മേഖലയിലെ പ്രമുഖ വ്യക്തികളെ ആദരിക്കലും നടക്കും.