നെയ്യാ​റ്റിൻകര: എസ്.എൻ.ഡി.പി യോഗം അമരവിള ടൗൺ ശാഖാ വനിതാസംഘം ഭാരവാഹികളെ തിരഞ്ഞെടുത്തു. നെയ്യാറ്റിൻകര യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഉഷാശിശുപാലൻ യോഗം ഉദ്ഘാടനം ചെയ്‌തു. ശാഖാ പ്രസിഡന്റ് ടി. ശ്രീകുമാർ അദ്ധ്യക്ഷനായിരുന്നു. പുതിയ ഭാരവാഹികളായി ജി. സുനിതകുമാരി (പ്രസിഡന്റ്), കെ. ഇന്ദിരാദേവി (വൈസ് പ്രസിഡന്റ്), എൽ. പ്രജീല (സെക്രട്ടറി), എൽ.ആർ. സന്യൂജ (ട്രഷറർ) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി വി.ആർ. ഗീത, എസ്. സന്ധ്യ, പി. ലൈല, എൽ. രതി എന്നിവരെയും യൂണിയൻ പ്രതിനിധികളായി കെ. അനിതുകുമാരി, വൈ. സുജാത, വി. രാജലക്ഷ്മി എന്നിവരെയും തിരഞ്ഞെടുത്തു. ശാഖാ സെക്രട്ടറി ശിശുപാലൻ സ്വാഗതം പറഞ്ഞു.