നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷൻ യൂണിറ്റ് കമ്മിറ്റി തയ്യാറാക്കിയ കലണ്ടറിന്റെ പ്രകാശനം നഗരസഭ ചെയർപേഴ്സൺ ഹീബ നിർവഹിച്ചു. അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എൻ.കെ. രഞ്ജിത്തിന്റെ അദ്ധ്യക്ഷതയിൽ എ.ടി.ഒ ചേംബറിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സൺ കലണ്ടറിന്റെ ആദ്യ പ്രതി എ.ടി.ഒ പള്ളിച്ചൽ സജീവിന് കൈമാറി. അസോസിയേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സുശീലൻ മണവാരി, സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് എൻ.എസ്. ദിലീപ്, സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗം വിനോദ് കുമാർ, ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ ടി.ഐ. സതീഷ് കുമാർ, എസ്.എസ്. സാബു, ജി. ജിജോ, എൻ.എസ്. വിനോദ്, എം. ഗോപകുമാർ, എസ്‌.എൽ. പ്രശാന്ത്, വി. അശ്വതി, ഡി. ജയപ്രകാശ്, രാജശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കെ.എസ്.ആർ.ടി.ഇ.എ രാപ്പകൽ സമര സഹായസമിതിയുടെ യൂണിറ്റ് ഓഫീസ് ഡിപ്പോ പരിസരത്ത് ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്‌തു.