നെയ്യാറ്റിൻകര: ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവം മാർച്ച് 21 മുതൽ 30 വരെ നടക്കും. ഉത്സവത്തിന്റെ നടത്തിപ്പിനായുള്ള ഓഫീസിന്റെ ഉദ്ഘാടനം ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ നിർവഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി.ആർ. രാധീഷ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി എം. സുകുമാരൻനായർ, സബ്ഗ്രൂപ്പ് ഓഫീസർ ഒ. ആശാബിന്ദു എന്നിവർ സംസാരിച്ചു. ആറാട്ടുത്സവത്തിന് മുമ്പായി നമസ്‌കാര മണ്ഡപത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 25 ലക്ഷം രൂപ മുടക്കിയാണ് നമസ്‌കാര മണ്ഡപം പുതുക്കിപ്പണിയുന്നത്.