ആറ്റിങ്ങൽ: പാല രൂപതയുടെ കീഴിലുള്ള കാത്തലിക് യംഗ് മെൻസ് ലീഗ് ആർട്സ് ആൻഡ് റിക്രിയേഷൻ ക്ലബ്
(സി.വൈ.എം.എൽ)​ നടത്തിയ അഖിലകേരള പ്രൊഫഷണൽ നാടക മത്സരത്തിൽ ചിറയിൻകീഴ് അനുഗ്രഹയുടെ സെക്യൂരിറ്റി മികച്ച നാടകമായി തിരഞ്ഞെടുത്തു. ഈ നാടകത്തിൽ സെക്യൂരിറ്റിയുടെ വേഷം ചെയ്‌ത വെൺകുളം ദിവാകരനാണ് മികച്ച നടൻ.