തിരുവനന്തപുരം: പുളിമൂട് ശ്രീ കല്ലമ്മൻ ദുർഗാദേവീക്ഷേത്ര ട്രസ്റ്റിന്റെ പൊതുയോഗവും ഭക്തജന കൂട്ടായ്‌മയും നാളെ രാവിലെ 10ന് സംസ്‌കൃതിഭവനിൽ നടക്കും. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ പി. പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. മുൻ കേന്ദ്ര പ്രതിരോധവകുപ്പ് സെക്രട്ടറി ജി. മോഹൻകുമാർ, സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ് സി.എസ്. രാധാദേവി എന്നിവർ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ കീർത്തി സുരേഷ്, മികച്ച സിനിമക്കുള്ള അവാർഡ‌് നേടിയ സന്ദീപ് സേനൻ എന്നിവരെ ആദരിക്കും. എസ്. ഇന്ദിരാബായി, ടി.പി. ശങ്കരൻകുട്ടി നായർ തുടങ്ങിയവർ പങ്കെടുക്കും.