car

കാട്ടാക്കട: കള്ളിക്കാട് മൈലക്കരയിൽ നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു. രണ്ടാംതോടിന് സമീപത്തായിരുന്നു അപകടം. വീരണകാവ് സ്വദേശി സുജിൻ ലാലും ഭാര്യയും മകളും അമ്മയുമാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണംവിട്ട കാർ റോഡിന്റെ കൈവരിക്കിടയിലൂടെ 15 അടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു. നെയ്യാർഡാം ഫയർഫോഴ്സ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.