കാട്ടാക്കട : കട്ടയ്ക്കോട് വിഗ്യാൻ കോളേജ് ഓഫ് അപ്ലെഡ് സയൻസും (നാഷണൽ സർവീസ് സ്‌കീം) ചൈതന്യ ഐ ഹോസ്‌പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും 18ന് രാവിലെ 10ന് കട്ടയ്ക്കോട് സെന്റ് ആന്റണീസ് ചർച്ച് മിനി ഹാളിൽ നടക്കും. കാട്ടാക്കട ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. സനിൽബോസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ക്യാമ്പ് ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അനുപ്രദീപ്, സോൾഷി.എസ്.നായർ, പ്രൊഫ.ബി.എസ്. സുനിൽ എന്നിവർ സംസാരിക്കും. ക്യാമ്പിൽ എല്ലാവരും പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.