തിരുവനന്തപുരം: സംഗീതത്തിലും നൃത്തത്തിലും പ്രാവീണ്യം പുലർത്തുന്നവരെ കണ്ടെത്തി പരിശീലനം നൽകുന്നതിനായി യംഗ് ആർട്ടിസ്റ്റ് സംഘടിപ്പിക്കുന്ന 20-20രജിസ്‌ട്രേഷൻ ആരംഭിച്ചു. കർണാട്ടിക്, ഹിന്ദുസ്ഥാനി, വോക്കൽ, തബല, മൃദംഗം, ഫ്ളൂട്ട്, സിത്താർ, ഭരതനാട്യം, പിയാനോ, കീബോർഡ്, ഗിത്താർ, ഡ്രംസ്, വെസ്‌റ്റേൺ തുടങ്ങിയ 20 വിഭാഗങ്ങളിലായാണ് മത്സരം. 11നും 18നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വിജയികളാകുന്ന അഞ്ചുപേർക്ക് 20 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് സമ്മാനമായി ലഭിക്കും. +919513044491 എന്ന നമ്പറിൽ വാട്സ്ആപ്പ് വഴിയോwww.youngartiste.com എന്ന സൈറ്റിലും രജിസ്റ്റർ ചെയ്യാം.