തിരുവനന്തപുരം: അരുവിക്കര ജലശുദ്ധീകരണ പ്ലാന്റിലെ അറ്റകുറ്റ പണിയെ തുടർന്ന് ഇന്നലെ ഉച്ചമുതൽ നഗരത്തിലുണ്ടായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചതായി മേയർ കെ.ശ്രീകുമാർ അറിയിച്ചു. കുടിവെള്ള വിതരണത്തിനായി 20 സ്വകാര്യ ലോറികൾ നഗരസഭ കൈമാറി. ഇവ വിവിധ വർഡുകൾ കേന്ദ്രീകരിച്ച് ജലവിതരവിണം ലഭ്യമാക്കി തുടങ്ങി. 20 വാർഡുകളിൽ വാട്ടർ കിയോസ്ക്കുകളും സ്ഥാപിച്ചിട്ടുണ്ട്.കുടിവെള്ളക്ഷാമം പരിഹരിക്കാൻ വട്ടർ അതോറിട്ടിയും ജില്ലാഭരണകൂടവും നഗരസഭയും സംയുക്തമായാണ് നടപടികൾ സ്വീകരിക്കുന്നത്. നാളെ രാത്രിവരെയാണ് നഗരത്തിൽ കുടിവെള്ള ക്ഷാമം അനുഭവപ്പെടുക.ജനങ്ങളുടെ പരാതി പരിഹരിക്കുന്നതിന് നഗരസഭയിൽ 24മണിക്കൂറും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. ബന്ധപ്പെടേണ്ട ഫോൺ:9496434477, 8129610822, 9447924414