മുടപുരം: കിഴുവിലം റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗത്തിൽ കിഴുവിലം ഗ്രാമപഞ്ചായത്തിൽ താമസക്കാരായ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്‌ ടു പരീക്ഷകളിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് മെമന്റോയും കാഷ് അവാർഡും നൽകും. അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപുകൾ സഹിതം 22നകം സംഘം ഓഫീസിലെത്തിക്കണമെന്ന് പ്രസിഡന്റ് പി.കെ. ഉദയഭാനു അറിയിച്ചു. ഫോൺ : 9400722405.