തിരുവനന്തപുരം :എസ്.എൻ.ഡി.പി യോഗം കഴക്കൂട്ടം ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന വയൽവാരം വനിതാസ്വയം സഹായ സംഘത്തിന്റെ വാർഷിക പൊതുയോഗം ശാഖാപ്രസിഡന്റ് ജി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ശാഖാസെക്രട്ടറി കെ.ടി. രാമദാസ്,വനിതാസംഘം പ്രസിഡന്റ് ലതകുമാരി,സെക്രട്ടറി കെ.പി.രേണുക എന്നിവർ പങ്കെടുത്തു.സോണിയ ജയൻ സ്വാഗതവും രാധാരവീന്ദ്രൻ നന്ദിയും പറഞ്ഞു.കൺവീനറായി സിന്ധുവിനെയും ജോയിന്റ് കൺവീനറായി ദീപ്തി അനിലിനെയും തിരഞ്ഞെടുത്തു.