thomas-isaac

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും വികസന സ്തംഭനമില്ലെന്നും ,ധൂർത്തെന്നത് പ്രതിപക്ഷത്തിന്റെ ആക്ഷേപം മാത്രമാണെന്നും . ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. 'ഞങ്ങൾ കട്ടിട്ടില്ല. യു ഡി എഫ് സർക്കാർ നടത്തിയ കളവിന്റെ കാൽ അംശം വരുമോ അവർ ആരോപിക്കുന്ന ധൂർത്ത്.'?--യു.ഡി.എഫിന്റെ ധവളപത്രത്തെ പരാമർശിച്ച് അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം.വായ്പാ പരിധി കുറച്ചതടക്കമുള്ള കേന്ദ്രനയങ്ങളാണ് ഇപ്പോൾ നികുതി വിഹിതവും കുറയ്ക്കുമെന്നറിയിച്ചിട്ടുണ്ട്. 5000 കോടിയുടെ കുറവാണ് ഇത് നിമിത്തമുണ്ടാവുക. ഇതിനെതിരെ പ്രതികരിക്കാതെ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.. നിയമസഭയിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പ്രതിപക്ഷത്തിന്റെ അറിവോടെയാണ്. എൽ ഡി എഫ് കാലത്ത് ധനക്കമ്മി കുറയുകയാണുണ്ടായത്. ഈ സർക്കാരിന്റ കാലത്ത് ചെലവ് 16 ശതമാനം കൂടി അതു മുഴുവൻ ധൂർത്താണോ?.. ധനദൃഢീകരണമാണ് നടന്നത്. ധനവകുപ്പിനെ അദൃശ്യ ശക്തി നയിക്കുന്നുവെന്നത് ഭാവനാവിലാസമാണ്.രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയം കേരള ജനത തിരിച്ചറിയും- ഐസക് പറ‌ഞ്ഞു.