sivagiri

തിരുവനന്തപുരം: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശ്രീനാരായണഗുരുദേവ തൃപ്പാദ ചാരിറ്റബിൾ ട്രസ്റ്റിന്റെയും പ്രത്യാശവൃദ്ധസദനം, അമരവിള ടൗൺ ശാഖ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 29 മുതൽ ജനുവരി 1 വരെ 24 മണിക്കൂറും അന്നദാനം ഉണ്ടായിരിക്കും. അരുവിപ്പുറം, മരുത്വാമല, കന്യാകുമാരി എന്നിവിടങ്ങളിലേക്കുള്ള ശിവഗിരി തീർത്ഥാടകർക്ക് പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തീർത്ഥാടന കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് കൊറ്റാമം രാജേന്ദ്രൻ, ചെയർമാൻ ജയിൻ അമരവിള, ജനറൽ കൺവീനർ പ്രദീപ് വി.എസ് എന്നിവർ അറിയിച്ചു.