വിതുര: കേന്ദ്രസർക്കാരിന്റെ പൗരത്വബില്ലിൽ പ്രതിഷേധിച്ച് കോൺഗ്രസ് തൊളിക്കോട്, പനയ്‌ക്കോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് തൊളിക്കോട് ജംഗ്ഷനിൽ പ്രതിഷേധസംഗമം നടക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് കാർത്തിക് ശശി ഉദ്ഘാടനം ചെയ്യും. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബി.ആർ.എം ഷഫീർ, തോട്ടുമുക്ക് അൻസർ, ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ, കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ, പനയ്‌ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിം എന്നിവർ നേതൃത്വം നൽകും.