പാലോട്: തിരുവനന്തപുരം ജില്ലാപഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാകേരളോത്സവത്തിന് മുന്നോടിയായുള്ള പതാക ഉയർത്തൽ കർമ്മം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു. വർക്കിംഗ് ചെയർമാൻ കെ.പി. ചന്ദ്രൻ, ജനറൽ കൺവീനർ എ.എം. അൻസാരി തുടങ്ങിയവർ സംസാരിച്ചു. അത്‌ലറ്റിക് മത്സരങ്ങൾ കാര്യവട്ടത്ത് മേയർ കെ. ശ്രീകുമാർ ഫ്ലാഗ്ഓഫ് ചെയ്തു. ജില്ലാപഞ്ചായത്ത് സെക്രട്ടറി വി. സുഭാഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്ത്, ജില്ലാപഞ്ചായത്തംഗം വി. വിജുമോഹൻ തുടങ്ങിയവർ സംസാരിച്ചു. അത്‌ലറ്റിക് മത്സരങ്ങൾ കാര്യവട്ടം എൽ.എൻ.സി.പി സ്റ്റേഡിയത്തിലും വോളിബാൾ മത്സരം പാലോട് സിറ്റി സെന്ററിലും നടന്നു. ഇന്നു രാവിലെ 10ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജില്ലാ കേരളോത്സവം ഉദ്ഘാടനം ചെയ്യും. ഡി.കെ. മുരളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിന് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി. രഞ്ജിത് സ്വാഗതം ആശംസിക്കും. രാഖി രവികുമാർ, അഡ്വ. ഷൈലജ ബീഗം, ബി. ബിജു, ഡോ. സി.എസ്. ഗീത രാജശേഖരൻ, ആനാട് ജയൻ, തുടങ്ങിയവർ സംസാരിക്കും. ഇന്ന് ഫുട്ബാൾ, വോളിബാൾ (പുരുഷ-വനിത), ഷട്ടിൽ ( സിംഗിൾസ്-ഡബിൾസ്), ക്രിക്കറ്റ്, നീന്തൽ ( പുരുഷ-വനിത), പഞ്ചഗുസ്തി എന്നീ മത്സരങ്ങൾ നടക്കും.