തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരായി സി.പി.ഐ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4ന് ആർ.എം.എസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി. ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നാളെ ലോക്കൽ കേന്ദ്രങ്ങളിൽ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ജി.ആർ. അനിൽ അറിയിച്ചു.