ആറ്റിങ്ങൽ:പൗരത്വ ഭേദഗതി ബില്ലിനെതിരെ സി.പി.എം ആറ്റിങ്ങൽ ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു.ആറ്റിങ്ങൽ എൽ.ഐ.സി ഓഫീസ് ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലെ ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ സമാപിച്ചു.അഡ്വ.ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു അദ്ധ്യക്ഷത വഹിച്ചു.ഏര്യാ സെക്രട്ടറി അഡ്വ എസ് ലെനിൻ സ്വാഗതം പറഞ്ഞു.ജില്ലാ കമ്മിറ്റി അംഗം ആർ. സുഭാഷ്,നഗര സഭ ചെയർമാൻ എം.പ്രദീപ്,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം എന്നിവർ സംസാരിച്ചു .