ബാലരാമപുരം:പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ ബാലരാമപുരത്ത് പ്രതിഷേധം. ഭരണഘടനാ വിരുദ്ധമായ ബിൽ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് സി.പി.എം നേമം ഏര്യാ കമ്മിറ്റി ബാലരാമപുരം പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധയോഗവും പ്രകടനവും സംഘടിപ്പിച്ചു.എം.സി സ്ട്രീറ്റിൽ നിന്നാരംഭിച്ച പ്രകടനത്തിൽ വനിതകളുൾപ്പെടെ നിരവധിപേർ അണിചേർന്നു.പ്രതിഷേധയോഗം സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ.രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു.തിരുവല്ലം ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാകമ്മിറ്റിയംഗം എം.എം.ബഷീർ,നേമം ഏര്യാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ,ആർ.പ്രദീപ് കുമാർ,അഡ്വ.ഡി.സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.പ്രകടനത്തിന് സി.പി.എം ഏര്യാ-ലോക്കൽ കമ്മിറ്റി നേതാക്കൾ നേത്യത്വം നൽകി.