അങ്കമാലി : കറുകുറ്റി പഞ്ഞിക്കാരൻ വീട്ടിൽ ആന്റണിയെ (58) വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച മുതൽ അന്റണിയെ കാണാനില്ലായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് വീട്ടുമുറ്റത്തെ കിണറ്റിൽ മൃതദേഹം കണ്ടത്. അഗ്‌നിശമനസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത് .സംസ്‌കാരം ഇന്ന് രാവിലെ 11ന് കറുകുറ്റി സെന്റ് സേവ്യേഴ്‌സ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ:.കറുകുറ്റി കോഴിക്കാടൻ ആനി. മക്കൾ:.ഡോ. റോസ്‌മോൾ, ജിസ്‌മോൻ (കുവൈറ്റ്) മരുമകൻ. ജെറിൻ (മർച്ചന്റ് നേവി).