തിരുവനന്തപുരം: എൽ.ബി.എസിന്റെ പൂജപ്പുരയിലെ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷിയുള്ള പത്താം ക്ലാസ് പാസായവർക്കായി സൗജന്യമായി ഫോട്ടോഷോപ്പ്, വെബ്ഡിസൈനിംഗ്, എം.എസ്സ് ഓഫീസ് എന്നീ കോഴ്‌സുകൾ ആരംഭിക്കുന്നു. താത്പര്യമുള്ളവർ ഡിസംബർ 17ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോറം ഓഫീസ്സിൽ നേരിട്ടും www.cdskerala.org വെബ്‌സൈറ്റിലും നിന്നും ലഭ്യമാണ്. ഫോൺ- 0471-2345627.