1

.

പൂവാർ: റോഡുമുറിച്ചു കടക്കവെ സൗദി അറേബ്യയിൽ വാഹനമിടിച്ച് മരിച്ച തിരുപുറം പനയിടംവിളാകം നന്ദനത്തിൽ കൃഷ്ണ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ രാവിലെ 10.30 മണിയോടെ എത്തിച്ച മൃതദേഹം 12.30 ഓടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.13 വർഷമായി സൗദിയിൽ എൻജിനിയറായി ജോലി നോക്കി വരികയായിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം സൗദിയുടെ കിഴക്കൻ പ്രവിശ്യയായ അബ്ഖൈക്കിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആശുപത്രിയിൽവച്ച് ബുധനാഴ്ച മരണം സംഭവിച്ചു.ഭാര്യ: സജിതാ കൃ ഷ്ണൻ.മക്കൾ: നന്ദനാ കൃഷ്ണൻ, ധ്രുവ്, ദേവ്.