
ശിവഗിരി: 87-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള നടത്തപ്പെടുന്ന കാർഷിക- വ്യാവസായിക ശാസ്ത്ര പ്രദർശന നഗരിയുടെ കാൽനാട്ട് കർമ്മം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ നിർവഹിച്ചു. സ്വാമി ബോധി തീർത്ഥ, അഡ്വ. വി.ജോയി എം എൽ എ, വർക്കല കഹാർ, കാർഷിക-വ്യാവസായിക പ്രദർശന കമ്മിറ്റി ചെയർമാൻ ഡോ: ജയരാജു എം, അജി എസ് ആർ എം, അനിൽകുമാർ, പ്രസന്നകുമാർ, പ്രദർശന കമ്മിറ്റി അംഗങ്ങളായ പ്രസാദ്, ആർ.ശശി, സുനീലി, പ്രദർശനത്തിന്റെ സംഘാടകനായ മുജീബ് തുടങ്ങിയവർ സംബന്ധിച്ചു.