തിരുവനന്തപുരം: നാഗാലാന്റ് ഗവർണറും മുൻ ഡെപ്യൂട്ടി നാഷണൽ സെക്യൂരി​റ്റി അഡ്വൈസറുമായ ആർ.എൻ. രവി ഇന്ന് തിരുവനന്തപുരം സന്ദർശിക്കും. രാവിലെ 10.30ന് തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജിൽ സംസ്ഥാനത്തെ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യും. 'ദേശീയസുരക്ഷയെ ബാധിക്കുന്ന ആധുനികഘട്ട ഭീഷണികൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും