തിരുവനന്തപുരം : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ തിരുവനന്തപുരം നിയോജക മണ്ഡലം വാർഷിക സമ്മേളനം വി.എസ്.ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കെ.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ബാലചന്ദ്രൻ നായർ, സംസ്ഥാന ജില്ലാ നേതാക്കളായ അഡ്വ. കെ.ആർ. കുറുപ്പ്, ആർ. രാജൻ കുരുക്കൾ, ജി. പരമേശ്വരൻ നായർ, ജില്ലാ പ്രസിഡന്റ് വി.ബാലകൃഷ്ണൻ, സെക്രട്ടറി തെങ്ങുംകോട് ശശി, വനിതാ ഫോറം പ്രസിഡന്റ് ഫിലോമിന ജോഫസ്,പ്രേംകുമാർ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി കെ.ഗോപകുമാർ (പ്രസിഡന്റ്),ബാലചന്ദ്രൻ നായർ(സെക്രട്ടറി),കെ.പ്രഭാകരൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.