തിരുവനന്തപുരം:പൗരത്വഭേദഗതി ബില്ലിൽ പ്രതിഷേധിക്കാൻ എൻ.ജി.ഒ യൂണിയൻ പ്രവർത്തകർ ജി.എസ്. ടി കമ്മിഷണറേറ്രിൽ രാവിലെ പ്രതിഷേധ കൂട്ടായ്മ നടത്തി.ഒന്നാം നിലയിലെ ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിന് മുന്നിൽ നടന്ന കൂട്ടായ്മ ഒരു മണിക്കൂറോളം നീണ്ടു.എൻ.ജി.ഒ നേതാവ് എൻ. സുരേഷ് ബാബു,കെ.ജി.ഒ.എ നേതാവ് കെ.ഹരിപ്രസാദ് എന്നിവർ പ്രസംഗിച്ചു.